സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : ഇൻഡോറിൽ 30 ഓളം പേർ മുസ്ലീം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേയ്‌ക്ക്

Published by
Janam Web Desk

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ മുസ്ലീം വിശ്വാസികളായിരുന്ന 30 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഖജ്‌രാന ഗണേശ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ .മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 പ്രകാരം 14 സ്ത്രീകൾ ഉൾപ്പെടെ 30 പേരാണ് മുസ്ലീം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയതെന്ന് പ്രാദേശിക സംഘടനയായ ‘സജ്ഹ സംസ്‌കൃതി മഞ്ച്’ പ്രസിഡൻ്റ് സാം പവ്രി പറഞ്ഞു.

ഇവർ സ്വമേധയാ മതം മാറുകയാണെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 പ്രകാരം ജില്ലാ ഭരണകൂടത്തിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ക്ഷേത്രത്തിലെത്തി ഹവന പൂജയിൽ പങ്കെടുത്തവർ തങ്ങളുടെ പേരുകളും മാറ്റി.

“ഖജ്‌രാന ഗണേശക്ഷേത്രത്തിൽ സ്വമേധയാ മതം മാറാനുള്ള ചടങ്ങിൽ പങ്കെടുത്തവരെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഏതെങ്കിലും സമ്മർദ്ദമോ സ്വാധീനമോ അത്യാഗ്രഹമോ മൂലം ഇവർ മതം മാറിയതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിനയ് വിശ്വകർമ പറഞ്ഞു.

 

Share
Leave a Comment