AI യിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്; പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി സത്യ നദെല്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

AI യിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്; പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി സത്യ നദെല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 11:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്. എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ശേഷം ലിങ്ക്ഡിനിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു സത്യ നദെല്ല ഇക്കാര്യം വ്യക്തമാക്കിയത്.

മൈക്രോസോഫ്റ്റ് എഐ ടൂർ ന്യൂഡൽഹി ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സത്യ നദെല്ല. എഐ സാങ്കേതിക വിദ്യയിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്ന പ്രോത്സാഹനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ആ മാറ്റത്തിന്റെ ഗുണഫലം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ നടത്തുന്ന വിപുലീകരണ പ്രവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതും ആവേശകരമാണെന്നും സത്യ നദെല്ല കുറിച്ചു.

എക്‌സിലും ത്രെഡ്‌സിലും അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റ് പങ്കുവെയ്‌ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഉൾപ്പെടുത്തിയിരുന്നു. സത്യ നദെല്ലയുടെ പോസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് പങ്കുവെച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണവും നിക്ഷേപ പദ്ധതികളും അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. കൂടിക്കാഴ്ചയിൽ ടെക്‌നോളജി, ഇന്നൊവേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ എഐ ടൂറിന്റെ ഭാഗമായിട്ടാണ് ഡൽഹിയിലെ പരിപാടി. സംരംഭകരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സത്യ നദെല്ല ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

Tags: ഗ്ലോബൽ എഐ ടൂർMicrosoft Global AI Tourഎഐ സാങ്കേതിക വിദ്യSathya NadellaAI Tour Microsoftമൈക്രോസോഫ്റ്റ്മൈക്രോസോഫ്റ്റ് എഐ ടൂർ ന്യൂഡൽഹി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies