കുളത്തില്‍ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Published by
Janam Web Desk

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്‌ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. ചെളിനിറഞ്ഞ കുളത്തിൽ ഇറങ്ങിയതാണ് അപകട കാരണമെന്നാണ് സമീപവാസികൾ പറയുന്നത്.

ശനിയാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. മൂന്ന് കുട്ടികളാണ് കുളക്കരയിൽ എത്തിയത്. ഇവരിൽ രണ്ടുപേരാണ് കുളിക്കാൻ ഇറങ്ങിയത്. രണ്ട് കുട്ടികൾ മുങ്ങിയപ്പോൾ കരയിലിരിക്കുകയായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. തുടർ നടപടികൾക്കായി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേയ്‌ക്ക് മാറ്റി.

Share
Leave a Comment