പേപ്പറും പേനയും കാൽക്കുലേറ്ററും എടുത്തോ; കോപ്പ അമേരിക്കയിലെ ടീമുകളുടെ ക്വാർട്ടർ സാധ്യതകൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പേപ്പറും പേനയും കാൽക്കുലേറ്ററും എടുത്തോ; കോപ്പ അമേരിക്കയിലെ ടീമുകളുടെ ക്വാർട്ടർ സാധ്യതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ച് കോപ്പ അമേരിക്ക മത്സരങ്ങൾ അത്യന്തം പുരോഗമിക്കുകയാണ്. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ടീമുകൾക്ക് മറ്റു ടീമുകളുടെ ഫലത്തെയും ആശ്രയിക്കണം. അർജന്റീന, വെനസ്വല, കൊളംബിയ ഉൾപ്പെടെയുള്ള ടീമുകൾ ഇതിനകം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മറ്റ് ടീമുകളുടെ സാധ്യതകൾ പരിശോധിക്കാം…

ഗ്രൂപ്പ് എ

അർജന്റീന
ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയ്‌ക്കും ചിലിക്കുമെതിരായ മത്സരത്തിൽ വിജയിച്ചതോടെ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ടീമാണ് അർജന്റീന. പെറുവിനെതിരായ മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ആൽബിസെലസ്റ്റകൾക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം.

കാനഡ
ആറു പോയിന്റ് നേടി ക്വാർട്ടർ ഫൈനലിന് യോഗ്യത നേടണമെങ്കിൽ ചിലിക്കെതിരായ മത്സരത്തിൽ ജയിക്കണം. മത്സരം സമനിലയിലായാൽ അർജന്റീന പെറുവിനെ തോൽപ്പിക്കുകയോ, അർജന്റീന – പെറു മത്സരം സമനിലയിൽ കലാശിക്കുകയോ വേണം.

ചിലി
ക്വാർട്ടർ ഫൈനലിന് യോഗ്യത നേടണമെങ്കിൽ കാനഡയെ തോൽപ്പിക്കുകയും പെറു അർജന്റീനയോട് തോൽക്കുകയോ വേണം. കാനഡയ്‌ക്കെതിരായ മത്സരത്തിൽ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ചിലി ടൂർണമെന്റിൽ നിന്ന് പുറത്താകും.

പെറു
അർജന്റീനയെ തോൽപ്പിച്ചാൽ പെറുവിന്റെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ സജീവമാകും. കാനഡ-ചിലി മത്സരം സമനിലയിലായാൽ പെറു ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും.

ഗ്രൂപ്പ് ബി

വെനസ്വല
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വെനസ്വല ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ജമൈക്കയ്‌ക്കെതിരെ മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ വെനസ്വല ഗ്രൂപ്പ് ബിയിലെ ടേബിൾ ടോപ്പേഴ്‌സാകും.

ഇക്വഡോർ
ക്വാർട്ടറിലേക്ക് യോഗ്യത നേടണമെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെക്‌സിക്കോയെ തോൽപ്പിക്കണം. മെക്സിക്കോയ്‌ക്കെതിരെ സമനില നേടിയാൽ ഗോൾ വ്യത്യാസത്തിന്റെ മുൻതൂക്കത്തിൽ രണ്ടാം സ്ഥാനക്കാരായി ഇക്വഡോർ ക്വാർട്ടറിൽ പ്രവേശിക്കും.

മെക്‌സിക്കോ
അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ചാൽ ക്വാർട്ടർ ഫൈനലിലേക്ക്. ഗോൾ വ്യത്യാസത്തിൽ മറ്റ് ടീമുകളെക്കാൾ പിന്നിലായതിനാൽ ഇക്വഡോറിനെതിരെ സമനില നേടിയാലും ക്വാർട്ടറിന് യോഗ്യത നേടാൻ സാധിക്കില്ല.

ജമൈക്ക
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്ത്.

ഗ്രൂപ്പ് സി

യുറുഗ്വായ്
അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ സമനില നേടിയാൽ ക്വാർട്ടറിന് യോഗ്യത നേടുകയും ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ചെയ്യാം.

അമേരിക്ക
ക്വാർട്ടറിലെത്തണമെങ്കിൽ യുറുഗ്വായെ തോൽപ്പിക്കണം. മത്സരം സമനിലയിലായാൽ പനാമ- ബൊളീവിയ മത്സരവും സമനിലയിലാകണം. ഗോൾ വ്യത്യാസത്തിൽ പനാമയെക്കാൾ മുന്നിലായതിനാൽ അമേരിക്കയ്‌ക്ക് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടാം.

പനാമ
ബൊളീവിയയ്‌ക്കെതിരെ ജയിക്കുകയും, അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ യുറുഗ്വായ് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയതാൽ പനാമയ്‌ക്ക് ക്വാർട്ടറിന് യോഗ്യത നേടാം. ബൊളീവിയയെ തോൽപ്പിക്കുകയും യുറുഗ്വായെ അമേരിക്ക പരാജയപ്പെടുത്തുകയും ചെയ്താൽ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്ന ടീമുകളെ കണ്ടെത്തുന്നത് ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബൊളീവിയ
പനാമയെ തോൽപ്പിക്കുകയും മൂന്ന് പോയിന്റ് വീതമുള്ള മറ്റ് രണ്ട് ടീമുകളേക്കാൾ ഉയർന്ന ഗോൾ വ്യത്യാസവുമുണ്ടെങ്കിൽ ബൊളീവിയ ക്വാർട്ടറിന് യോഗ്യത നേടും.

ഗ്രൂപ്പ് ഡി

കൊളംബിയ
ക്വാർട്ടറിന് യോഗ്യത നേടിയ കൊളംബിയയ്‌ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ബ്രസീലിനെതിരെ സമനില നേടിയാലും മതി.

ബ്രസീൽ
കൊളംബിയയ്‌ക്കെതിരായ അവസാന മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാം. ബ്രസീൽ കൊളംബിയയോട് തോൽക്കുകയും കോസ്റ്റാറിക്ക പരാഗ്വായ്‌ക്കെതിരെ ജയിക്കുകയും ചെയ്താൽ, ഗ്രൂപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്നത് ഗോൾ വ്യത്യാസത്തിലൂടെയായിരിക്കും.

കോസ്റ്റാറിക്ക
പരാഗ്വായ്‌ക്കെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ കോസ്റ്റാറിക്കയ്‌ക്ക് ക്വാർട്ടറിന് യോഗ്യത നേടാം.

പരാഗ്വായ്
ബ്രസീലിനോട് തോറ്റതോടെ പുറത്തായി.

Tags: TeamsquarterfinalsCopa America 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies