ഇന്ദ്രൻസിനെയും മുരളി ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന ചിത്രം കനകരാജ്യത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ വേറിട്ടൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഇന്ദ്രൻസിനൊപ്പം പ്രധാന കഥാപാത്രമായി മുരളി ഗോപികൂടി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. ഇന്ദ്രൻസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഹോം, ഉടൽ എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഇന്ദ്രൻസ് ഇത്തവണ സാധാരണക്കാരനായ സെക്യൂരിറ്റിയുടെ വേഷത്തിലാണ് എത്തുന്നത്.
രാമൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. രാമന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.