കനേഡിയൻ ദമ്പതികൾ പകർത്തിയൊരു വീഡിയോയാണ് സോഷ്യൽ മീഡയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വിന്നിപെഗ് നദിയിലെ ദൃശ്യങ്ങളാണിത്. ഫോർട്ട് അലക്സാണ്ടറിലേക്ക് പോകുന്നതിനിടെ ഡാനിയേല ഡാനിയസ്- സ്റ്റീവൻസൺ ദമ്പതികൾ നദിക്ക് സമീപം മഞ്ഞ വെളിച്ചമുള്ള ഒരു ഓർബ് കണ്ടത്. അപ്പോഴേക്കും ഇവർ വാഹനം നിറുത്തി പുറത്തിറങ്ങി വീഡിയോ പകർത്തുകയായിരുന്നു.
സൂര്യനെപോലെ തിളക്കമുള്ള വസ്തു,മേഘത്തിന് പിന്നിൽ മറയുന്നതിന് മുൻപേ നദിയുടെ കരയ്ക്ക് മുകളിലൂടെ തെക്കോട്ട് പറന്നതായും ദമ്പതികൾ പറയുന്നു. അനുഭവം സയൻസ് ഫിക്ഷൻ സിനിമയ്ക്ക് സമാനമായിരുന്നു എന്നാണ് സ്റ്റീവൻസൺ പറയുന്നത്. അന്യഗ്രഹ ജീവിതങ്ങളെക്കുറിച്ച് പ്രചരണം നടത്തുന്നയാളാണ് സ്റ്റീവൻസൺ. വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള ചർച്ചകളാണ് ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ നടക്കുന്നത്. യുക്തിസഹവും പരിഹാസ രൂപേണയുള്ള കമന്റുകളും വിശദീകരണങ്ങളും വരുന്നുണ്ട്.