ടി20 ലോകകപ്പിൽ ഇന്ത്യൻ ഇന്നിംഗ്സിന് പിന്നാലെ എയറിലായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടിം പതറി നിൽമ്പോഴാണ് നേരിട്ട രണ്ടാം പന്തിൽ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് പന്ത് കൂടാരം കയറിയത്. ഇതേ ഓവറിലാണ് കേശവ് മഹാരാജ് രോഹിത് ശർമ്മയെയും പുറത്താക്കിയത്. ലോ ഫുൾട്ടോസിലാണ് പന്ത് സ്വീപ്പിന് ശ്രമിച്ചത്. ഇത് അവസാനിച്ചത് ക്വിൻ്റൺ ഡി കോക്കിന്റെ കൈകളിലായിരുന്നു.
തൊട്ടുപിന്നാലെ സൂര്യകുമാർ യാദവും വീണതോടെ ഇന്ത്യയെ വമ്പൻ തകർച്ചയെയാണ് അഭിമുഖീകരിച്ചത്. ഇതുകൂടിയായതോടെ പന്തിനെതിരെ വിമർശനവും കടുത്തു. പന്ത് ഫ്രോഡാണെന്നും ഓവർറേറ്റഡാണെന്നും മത്സരത്തെക്കുറിച്ച് ബോധമില്ലെന്നും ആരാധകർ തുറന്നടിച്ചു. കെൻസിംഗ്ടൺ ഓവലിലെ മത്സരത്തിൽ ഇന്ത്യ 176 റൺസാണ് നേടിയത്. ഫോമിലെത്തിയ കോലിയുടെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ തുണച്ചത്.
Overrated fraud.
— *Roe Joot 😎🇮🇳* (Retired ICT Fan) (@ImGani22) June 29, 2024
Failed in semi final and now failed on finals too. Played a bad shot and got out. Markaram made a smart move by making Maharaj bowl in the powerplay and he got the two big wickets. India could not maintain the momentum which they got in first 8 DELIVERIES of game
— Sports syncs (@moiz_sports) June 29, 2024