ടി20 ലോകകപ്പിൽ ആര് കിരീടമെടുക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ ടീമന് ആശംസകൾ അറിയിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പോരാട്ടത്തിന് കാത്തിരുന്നത്. വരിവരിയായി നിൽക്കുന്ന നാല് ആളുകൾ. ഒരാളുടെ കയ്യിൽ എയറോബിക് വളയം. ഇത് തിരശ്ചീനമായി ഉയർത്തി എറിയുമ്പോൾ നാല് പേരും ഇതിലൂടെ ഓരേസമയം ചാടി കടക്കുന്നു.
ഇതൊരു ടീം വർക്കാണ്. ഒരാളുടെ ടൈമിംഗ് ഇതിൽ പിഴച്ചിരുന്നെങ്കിൽ സംഭവം വിജയിക്കില്ലായിരുന്നു. ഇതേ ടീം വർക്കും ടൈമിംഗുമാണ് ഇന്ന് രാത്രി കണക്കാക്കാൻ പോകുന്നത്. ‘Teamwork… and Timing..It’s what’s going to count tonight.. എന്ന അടിക്കുറിപ്പോടെ Go #TeamIndia, #INDvsSA #T20WorldCupFinal തുടങ്ങിയ ഹാഷ് ടാഗുകൾ നൽകിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആളുകളാണ് ടീം ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
Teamwork… and Timing
It’s what’s going to count tonight..
Go #TeamIndia !#INDvsSA #T20WorldCupFinal
🇮🇳🇮🇳🇮🇳 pic.twitter.com/6aovoJZpX6
— anand mahindra (@anandmahindra) June 29, 2024
2007ൽ ജൊഹന്നാസ്ബർഗിൽ ധോണിയുടെ നേതൃത്വത്തിലാണ് പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്.