ലണ്ടൻ: ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഇരുവരും പൂജകൾ നടത്തി.
ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലത്തെ കുറിച്ചോർത്ത് വിഷമിക്കാതെ കടമകൾ നിർവഹിക്കാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും, അങ്ങനെ തന്നെയാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാൻ ആഗ്രഹിക്കുന്നു. ധർമ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപനമെന്നും ഋഷി സുനക് പറഞ്ഞു.
It was a pleasure to welcome @RishiSunak and Akshata Murty to #NeasdenTemple today. pic.twitter.com/EEOC9SXccE
— Neasden Temple (@NeasdenTemple) June 29, 2024
ടി20 ലോകകപ്പിൽ ഇന്ത്യ വിജയ കിരീടം ചൂടിയ നേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം സന്നദ്ധ പ്രവർത്തകരും മതനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.