ഭ​ഗവദ് ​ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനിക്കുന്നു; ധർമ്മമാണ് എന്നെ നയിക്കുന്നത്; ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷി സുനകും പത്നിയും

Published by
Janam Web Desk

ലണ്ടൻ: ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഇരുവരും പൂജകൾ നടത്തി.

ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലത്തെ കുറിച്ചോർത്ത് വിഷമിക്കാതെ കടമകൾ നിർവഹിക്കാനാണ് ഭ​ഗവദ് ​ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും, അങ്ങനെ‌ തന്നെയാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാൻ ആ​ഗ്രഹിക്കുന്നു. ധർമ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹിക‌സേവനത്തോടുള്ള എന്റെ സമീപനമെന്നും ഋഷി സുനക് പറഞ്ഞു.

ടി20 ലോകകപ്പിൽ‌ ഇന്ത്യ വിജയ കിരീടം ചൂടിയ നേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം സന്നദ്ധ പ്രവർത്തകരും മതനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Share
Leave a Comment