തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരുന്ന വാരത്തോടെ വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്.
കേരള, തമിഴ്നാട് തീരങ്ങളിൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.