കോട്ടയം: വടക്കൻ കേരളത്തിൽ വ്യാപകമായി കാണുന്ന കുള്ളൻ വർണ തുമ്പി മധ്യകേരളത്തിൽ. കോട്ടയം പാലായിലെ വള്ളിച്ചിറ മണലേൽപാലം ഭാഗത്താണ് തുമ്പിയെ കണ്ടെത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും തുമ്പി നിരീക്ഷകനുമായ എം.എൻ. അജയകുമാറാണ് കണ്ടെത്തലിന് പിന്നിൽ.
ഇളം ചുവപ്പു നിറത്തിൽ തടിച്ച വയറുള്ള ചെറിയ കല്ലൻ തുമ്പിയാണിത്. ആൺതുമ്പികളിൽ കണ്ണുകൾക്ക് തവിട്ടുനിറവും ഉദരത്തിൽ കറുത്ത കലകളുണ്ട്. പെൺതുമ്പിക്ക് ഉദരത്തിൽ ഇളം മഞ്ഞ നിറത്തിലുള്ള വരകളും കലകളുമുണ്ട്. പ്രജനന രീതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.