കോഴിക്കോട് : ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ വായ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ .30 ലക്ഷം വരെയാണ് ഇപ്രകാരം വരുമാനമുള്ളവർക്കുള്ള വായ്പ. പലിശനിരക്ക് വനിതകൾക്ക് ആറു ശതമാനവും പുരുഷന്മാർക്ക് എട്ടു ശതമാനവുമാണ്.
ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറു ശതമാനം നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ നൽകാനാണ് തീരുമാനം. കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപയുമാണ് പരിധി. വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. 60 മാസമാണ് കാലാവധി.
കുടുംബ വാർഷിക വരുമാനം 1,20,000 മുതൽ എട്ടു ലക്ഷത്തിന് താഴെയുള്ളവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം . ചെറുകിട സാങ്കേതിക മേഖലകൾ, ഗതാഗത സേവനം, കൃഷി, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ, മത്സ്യബന്ധനവും വിൽപനയും, പരമ്പരാഗത കരകൗശല മേഖല തുടങ്ങിയവയ്ക്കാണ് മുൻഗണന.