ആന്റണി പെപ്പെ നായകനാകുന്ന പുതിയ ചിത്രം കൊണ്ടലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. കടലിലെ സംഘട്ടനരംഗങ്ങളുമായി കോർത്തിണക്കിയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നടുക്കടലിൽ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് പെപ്പെയെ കാണിക്കുന്നത്.
ആര്‍ഡിഎക്സിനു ശേഷം പെപ്പെയെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് കൊണ്ടൽ. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടലിൽ നടക്കുന്ന സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. 96 ദിവസമായിരുന്നു സിനിമ ചിത്രീകരണം. ഇതിൽ, 75-ഓളം ദിനങ്ങൾ കടലിലായിരുന്നു ഷൂട്ടിംഗ്.
സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ സെറ്റും ഒരുക്കിയിരുന്നു. ഇത് നേരത്തെ തന്നെ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരുന്നു. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.