തിരുവനന്തപുരം: നല്ല കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ് ആര്യ രാജേന്ദ്രനെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു. മേയറുടെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ അടക്കം വിമർശനം രൂക്ഷമായതിന് പിന്നാലയാണ് രക്ഷാകവചം തീർത്ത് ഡെപ്യൂട്ടി മേയർ എത്തിയത്.
‘‘ഇതുപോലൊരു ഭരണം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സമാനതകളില്ലാത്ത വികസനമല്ലേ ഞങ്ങളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്നത്. . അങ്കണവാടികൾ മുതൽ വികസനം നടപ്പാക്കിയ ഭരണസമിതിയാണ് ഇത്. ജില്ലാ കമ്മിറ്റിയിൽ ആര്യയ്ക്കെതിരെ ഒരു വിമർശനം കെട്ടുകഥയാണെന്നും രാജു പറഞ്ഞു.
എന്നാൽ തിരുവനന്തപുരം നഗരത്തിലെ തകർന്നുകിടക്കുന്ന റോഡുകളെപ്പറ്റിയുള്ള ചോദ്യത്തിന് അത് സ്മാർട്ട് സിറ്റിയോട് ചോദിക്കണമെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി.