തരൺ താരൺ : പഞ്ചാബിലെ അതിർത്തി മേഖലയായ തരൺ താരനിൽ ബി എസ് എഫിന്റെ രഹസ്യ വിവരത്തെത്തുടർന്ന് അതിർത്തി രക്ഷാസേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ 8 .45 ഓടെയാണ് സംഭവം. കണ്ടെടുത്ത ഡ്രോൺ ചൈനീസ് നിർമ്മിത ഡി ജെ ഐ മാവിക് 3 ക്ളാസ്സിക് ആണെന്നും സേന അറിയിച്ചു.
ജൂൺ 24 ന് ബി എസ് എഫ് സമാനരീതിയിൽ പഞ്ചാബിലെ അമൃതസർ ജില്ലയിൽ നടത്തിയ തെരച്ചിലിൽ ചൈനീസ് നിർമ്മിത ഡി ജെ ഐ മാവിക് 3 ക്ളാസ്സിക് ഡ്രോണും മഞ്ഞ ടേപ്പിൽ പൊതിഞ്ഞ നിലയിൽ മെറ്റൽ റിങ് ഉപയോഗിച്ച് ഘടിപ്പിച്ച നിലയിൽ 420 ഗ്രാം ഹെറോയിനും കണ്ടെത്തിയിരുന്നു.