മുംബൈ: മഹാരാഷ്ട്രയിലെ നിരത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് നാട്ടുകാർ. ഞായറാഴ്ച രാത്രിയോടെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ളൻ നഗരത്തിലെ ചിഞ്ചനക മേഖലയിലാണ് സംഭവം. പട്ടണത്തിൽ റോന്ത് ചുറ്റുന്ന എട്ട് അടി നീളമുള്ള മുതലയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Somewhere in #Maharashtra
A #Crocodile is seen taking a walk on a busy Road….#Fancy
Pretty Crocodile 🐊 walking on the street!
Is this the same crocodile of #SupremeLeader ??pic.twitter.com/JSiJwR9YRU@tanmoyofc @IndiaAwakened_ @ranjona @yusufpore @RahulSeeker @geetv79
— Muzzammil KhanⓂ️ مزمل خان (@MohdMuzzammilK) July 1, 2024
നിരത്തിലൂടെ യാത്രചെയ്തിരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ദൃശ്യങ്ങൾ പകർത്തിയത്. നഗരത്തിലൂടെ ഒഴുകുന്ന ശിവ നദി മുതലകളുടെ ആവാസകേന്ദ്രമാണ്. നഗരത്തിലെത്തിയ മുതല ഈ നദിയിൽ നിന്ന് വന്നതാകാം എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ വഡോദരയിൽ കാലവർഷ സമയത്ത് സമാന സംഭവമുണ്ടായിരുന്നു. ആ സമയം വഡോദര വിശ്വമൈത്രി നദിയിൽ നിന്നുള്ള പന്ത്രണ്ട് അടി നീളമുള്ള മുതലയായിരുന്നു നിരത്തിലിറങ്ങിയത്. പിന്നീട് വനപാലകരെത്തി മുതലയെ ആറ്റിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു.