ഹാർദിക് പാണ്ഡയും ഭാര്യയും നടിയുമായ നടാഷ സ്റ്റോൻകോവിച്ചും വേർപിരിഞ്ഞോ എന്ന ചർച്ചകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായത്. ടി 20 ലോകപ്പ് വിജയത്തിന് ശേഷവും നടാഷയുടെ ഭാഗത്ത് നിന്ന് ഭർത്താവിനെ അഭിന്ദിച്ചോ പിന്തുണച്ചോ സോഷ്യൽ മീഡിയ പോസ്റ്റുകളൊന്നും കാണാതിരുന്നതാണ് കാരണം. ഇതിനിടെ നിഗൂഡമായ ഒരു കാപ്ഷനോടെ ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. നടാഷയുടെ പോസ്റ്റുകൾക്ക് താഴെ ഹാർദിക്കിന് പിന്തുണ അറിയിച്ചും നടാഷയെ വിമർശിച്ചുമാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
ഫൈനൽ വിജയത്തിന് ശേഷം ഹാർദിക് വീഡിയോകളിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ഇതിൽ ഭാര്യ നടാഷ ഉണ്ടായിരുന്നില്ലെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. ക്രൂണാലും അമ്മയുമാകാം ഹാർദിക്കുമായി സംസാരിച്ചതെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഹാർദിക്കോ നടാഷയോ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.
2020 മെയിൽ കൊവിഡ് സമയത്താണ് നടാഷയും ഹാർദിക് പാണ്ഡ്യയും വിവാഹിതരാകുന്നത്. ഇരുവർക്കും അഗസ്ത്യ എന്നൊരു മകനുമുണ്ട്.നേരത്തെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് പാണ്ഡ്യ എന്ന സർനെയിം നടാഷ ഒഴിവാക്കിയിരുന്നു. ചില ഫോട്ടോകളും നീക്കിയിരുന്നെങ്കിലും പിന്നീട് വീണ്ടുമിത് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.