മുംബൈ: മഹാരാഷ്ട്രയിലെ നിരത്തിലെത്തിയ അപ്രതീക്ഷിത സഞ്ചാരിയെ കണ്ട് അമ്പരന്ന് നാട്ടുകാർ. ഞായറാഴ്ച രാത്രിയോടെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ളൻ നഗരത്തിലെ ചിഞ്ചനക മേഖലയിലാണ് സംഭവം. പട്ടണത്തിൽ റോന്ത് ചുറ്റുന്ന എട്ട് അടി നീളമുള്ള മുതലയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Motorists in Ratnagiri encountered a crocodile that had strayed on to the road following heavy rains on Sunday. Video @Journoyogesh pic.twitter.com/OgwMvI5lGU
— HTMumbai (@HTMumbai) July 1, 2024
നിരത്തിലൂടെ യാത്രചെയ്തിരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ദൃശ്യങ്ങൾ പകർത്തിയത്. നഗരത്തിലൂടെ ഒഴുകുന്ന ശിവ നദി മുതലകളുടെ ആവാസകേന്ദ്രമാണ്. നഗരത്തിലെത്തിയ മുതല ഈ നദിയിൽ നിന്ന് വന്നതാകാം എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ വഡോദരയിൽ കാലവർഷ സമയത്ത് സമാന സംഭവമുണ്ടായിരുന്നു. ആ സമയം വഡോദര വിശ്വമൈത്രി നദിയിൽ നിന്നുള്ള 12 അടി നീളമുള്ള മുതലയായിരുന്നു നിരത്തിലിറങ്ങിയത്. പിന്നീട് വനപാലകരെത്തി മുതലയെ ആറ്റിലേക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു.