ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ഇൻസ്റ്റഗ്രാം താരമാണ് ടാൻസാനിയൻ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം പാട്ടുകളും ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ഇതാ ആവേശത്തിലെ ഇല്ലുമിനാറ്റി ഗാനത്തിന് ചുവടുവെച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് കിലി പോൾ. പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ തന്നെയാണ് കിലിയുടെ ഇലുമിനാറ്റി ഡാൻസ്. “ഇല്ലുമിനാട്ടി ഡാൻസുമായി ഉണ്ണിയേട്ടൻ തിരിച്ചുവരുന്നു. ” എന്ന് കുറിപ്പൊടെയാണ് വീഡിയോ പങ്കുവെച്ചത്.
View this post on Instagram
കിലി മലയാളി നെറ്റിസൺസിന് ഉണ്ണിയേട്ടനാണ്. മലയാളികൾ പോലും മറന്നു തുടങ്ങിയ മലയാളം സിനിമാഗാനങ്ങൾ വരെ കിലി പോളിന്റെ ടൈംലൈനിൽ ഇടം പിടിച്ചതോടെയണ് കിലി പോളിനൊരു ഉണ്ണിയേട്ടൻ എന്ന പേര് വന്നത്. ഫഹദ് ഫാസലിന്റെ ഇമോജികളോടെയാണ് ചിലർ തങ്ങളുടെ പ്രതികരണം അറിയിച്ചത്. ജൂൺ മുതൽ 30 വരെ 40,000-ലധികം ലൈക്കുകളാണ് വീഡിയോ നേടിയത്. 6.5 ലക്ഷത്തോളം പേർ കാണുകയും ചെയ്തു.
ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന കിലിയുടെയും സഹോദരി നീമയുടേയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് കിലിയെ ശ്രദ്ധേയനാക്കിയത്. ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഇന്ത്യക്കോർക്കൊപ്പം റീൽസിലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ 7.1 മില്യൺ ഫോളോവേഴ്സുണ്ട്. പല സിനിമാതാരങ്ങൾക്കു പോലും ഇൻസ്റ്റഗ്രാമിൽ കിലിക്ക് പിന്നിലാണ്.