കോഴിക്കോട്: കൊടുവള്ളി ഹയർ സെക്കന്ററി സ്കൂളിൽ വീണ്ടും റാഗിംഗ് . സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ചയുണ്ടായ റാഗിംഗിന് ഇരയായ വിദ്യാർത്ഥികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയതിന്റെ പ്രകോപനത്തിലാണ് സീനിയർ വിദ്യാർത്ഥികൾ വീണ്ടും ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തത്.
റാഗിംഗിന്റെ പേരിലുണ്ടായ തർക്കത്തിൽ പ്ലസ്ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഒരു വിദ്യാർത്ഥിയുടെ മുതുകിലും കഴുത്തിലും കോമ്പസ് കൊണ്ട് വരഞ്ഞ് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച റാഗിംഗുമായി ബന്ധപ്പെട്ട് 4 പ്ലസ്ടു വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. ഇവർക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥികളെയാണ് സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചത്.