തിരുവനന്തപുരം: മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. നാഗർകോവിൽ ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിലാണ് പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടിയത്. താത്കാലികമായാണ് നീട്ടിയിരിക്കുന്നതെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ട്രെയിനിൽ ഉൾപ്പെടുത്തിയ രണ്ട് കോച്ചുകളും ജനറൽ സിറ്റിംഗ് കോച്ചുകളാണ്. 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകളും രണ്ട് എസി ചെയർ കാറുകളും മറ്റ് രണ്ട് കോച്ചുകളുമാണ് ട്രെയിനിലുള്ളത്.
നാളെ മംഗലാപുരത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15-നാണ് കന്യാകുമാരിയിലെത്തുന്നത്. വ്യാഴാഴ്ച മുതൽ പുലർച്ചെ 3.45-ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സർവീസ് ആരംഭിക്കും.