സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്സിക്ക് നല്ലൊരു പേര് വേണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പേര് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. കൊച്ചി ടീമിനിടുന്നതിനായി പറ്റിയ പേര് നിങ്ങൾ പറയൂവെന്നാണ് പോസ്റ്റിൽ കുറിച്ചത്. പോസ്റ്റിന് പിന്നാലെ വ്യത്യസ്ത ആശയങ്ങളും പേരുകളും പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
‘ഓരോ ക്ലബിന്റെ പേരിലും ഒരു കഥയുണ്ട്. നിങ്ങൾക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പർ ലീഗ് കേരളയിൽ സുപ്രിയയും ഞാനും കൊച്ചിയ്‌ക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലൻ പേര്, കൊച്ചിക്കും ഞങ്ങൾക്കും ഒരുപോലെ ചേരുന്നൊരു പേര്’എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കകം പല പേരുകളുമായി ആരാധകരും രംഗത്തെത്തി.
കൊച്ചി സൂപ്പർ കിംഗ്സ്, നമ്മുടെ കൊച്ചി, കൊച്ചി ഫിംഗേഴ്സ്, കാർണിവൽ കിക്കേഴ്സ് കൊച്ചി, ഫയർ വിഗ്സ് കൊച്ചി, കൊച്ചി റ്റൈറ്റൻസ് തുടങ്ങിയ നിരവധി പേരുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി ടീമിന് നല്ല പേര് നിർദ്ദേശിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സൂപ്പർലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുതിയ പേര് തേടി താരം എത്തിയത്.