റോളണ്ട് ഗാരോസിലെ പുൽകോർട്ടിൽ കേരളവും. ടൂർണമെന്റിന്റെ പ്രചാരണാർത്ഥം സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ നിലവിളക്കും വള്ളംകളിയും വിംബിൾഡണിൽ നിറഞ്ഞു. ഇതിനൊപ്പം മലയാള സിനിമ മഞ്ജുമ്മൽ ബോയ്സും പോസ്റ്ററുകളിൽ ഇടംപിടിച്ചു.
View this post on Instagram
“>
View this post on Instagram
ആവേശം സിനിമയിലെ ബിബി മോൻ ഹാപ്പിയല്ലേ എന്ന ഡയലോഗിനെ പുനരാവിഷ്‌കരിച്ച് അൽകാരസ് ഫാൻസ് ഹാപ്പിയല്ലേ എന്ന അടിക്കുറിപ്പോടെ കാർലോസ് അൽക്കാരസിന്റെ റീലും സംഘാടകർ പങ്കുവച്ചിട്ടുണ്ട്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഇല്ലുമിനാറ്റി എന്ന ഗാനമാണ് പശ്ചാത്തല സംഗീതമായി റീലിന് നൽകിയിരിക്കുന്നത്.
ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങളെ വിബിംൾഡൺ ബോയ്‌സ് എന്ന ടെെറ്റിലിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്വദേവ്, യാനിക് സിന്നർ, കാർലോസ് അൽകാരസ്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരെല്ലാം മഞ്ഞുമ്മൽ ബോയ്‌സായി പോസ്റ്ററിലുണ്ട്.
View this post on Instagram
“>
View this post on Instagram
ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ, അഡ്മിന് ആധാർ കാർഡ് നൽകൂ, നേരത്തെ ഫിഫ ഇപ്പോൾ വിംബിൾഡൺ, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നവരെ ലോകത്തിലെ എല്ലാ സ്‌പോർട്‌സ് പേജുകളുടെയും അഡ്മിൻ മലയാളികൾ ആവും എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ.















