ഗുവാഹത്തി : സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിച്ച ഇസ്ലാമിക മത നേതാവിനെ അസം പോലീസ് അറസ്റ്റ് ചെയ്തു.
വിവാദ മതനേതാവ് മുഫ്തി മുഖിബുർ റഹ്മാൻ അസ്ഹരിയെയാണ് ഡിജിപി ജി പി സിങ്ങിന്റെ ഉത്തരവിനെ തുടർന്ന് ദരാംഗ് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത് . പോലീസിനും, സർക്കാരിനുമെതിരെ തീവ്രമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതുൾപ്പെടെ സോഷ്യൽ മീഡിയയിലെ അസ്ഹരിയുടെ പ്രകോപനപരമായ അഭിപ്രായങ്ങളും പ്രസ്താവനകളുമാണ് അറസ്റ്റിന് കാരണമായത്.
പശുവിനെ ബലി നൽകണമെന്ന് ഇസ്ലാമിൽ നിർബന്ധമില്ലെന്ന് മുസ്തഫ കമാൽ പറഞ്ഞിരുന്നു. ബലിയാണ് പ്രധാനമെന്നും പശുക്കളെ മാത്രമേ ബലി നൽകാവൂ എന്ന് ഇസ്ലാമിൽ പറഞ്ഞിട്ടില്ലെന്നും മുഫ്തി മുഖിബുർ റഹ്മാൻ പറഞ്ഞിരുന്നു. അതേസമയം മുഫ്തി മുഖിബുർ റഹ്മാന്റെ പ്രസ്താവനയെ അസമിലെ ഇസ്ലാമിസ്റ്റുകൾ പോലും അംഗീകരിച്ചില്ല. മുഫ്തി മുഖിബുർ റഹ്മാന്റെ അഭിപ്രായത്തെ അപലപിച്ചും ചിലർ രംഗത്തെത്തി.
മുഫ്തി മുഖിബുർ റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീങ്ങളുമൊന്നടങ്കം രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി . കഴിഞ്ഞ ദിവസമാണ് അസ്ഹരിയെ ദരാംഗ് പോലീസ് പിടികൂടിയത് .