തിരുവനന്തപുരം : സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക് മറുപടി ഇല്ലെന്നും കൂട്ടിച്ചേർത്തു.
ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കവേ എം.സ്വരാജ് പറഞ്ഞത്. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു ഗവർണറുടെ പ്രതികരണം















