'ഞാൻ ഹിന്ദുവാണ്, എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിക്കില്ല'; മാതൃഭൂമി പത്രം ബഹിഷ്കരിച്ച് വി. മുരളീധരൻ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

‘ഞാൻ ഹിന്ദുവാണ്, എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിക്കില്ല’; മാതൃഭൂമി പത്രം ബഹിഷ്കരിച്ച് വി. മുരളീധരൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാതൃഭൂമി പത്രം ബഹിഷ്കരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ഹിന്ദുക്കൾ അക്രമകാരികളാണെന്നായിരുന്നു രാഹുലിന്റെ അതിരുവിട്ട പ്രയോഗം. രാജ്യത്താകമാനം വലിയ പ്രതിഷേധം ഇതിനെതിരെ ഉയർന്നപ്പോൾ, ഹിന്ദു സമൂഹത്തെ അവഹേളിച്ച രാഹുലിന് നന്ദി പറയുകയായിരുന്നു മാതൃഭൂമി പത്രം ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് വി.മുരളീധരൻ പത്രം ബഹിഷ്കരിച്ചത്. മാതൃഭൂമി പത്രാധിപർക്ക് തുറന്ന കത്തും അദ്ദേഹം എഴുതി.

“മാതൃഭൂമി പത്ര വായന അവസാനിപ്പിക്കുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പം നിന്ന മാതൃഭൂമി ദിനപത്രത്തെ വലിയ ആദരവോടെയാണ് വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ ഏതാണ്ട് അഞ്ച് ദശാബ്ധത്തോളം മാതൃഭൂമി പത്രത്തിന്‍റെ വരിക്കാരനുമായിരുന്നു ഈ ഞാന്‍. എന്നാല്‍ ആ പതിവ് ഇനി ഉപേക്ഷിക്കാനാണ് തീരുമാനം. ജൂലൈ 2 ലെ മാതൃഭൂമി പത്രത്തിന്‍റെ മുന്‍ പേജ് തന്നെ മാധ്യമധര്‍മം അപ്പാടെ മറന്നതായിരുന്നു. മാധ്യമ നയം തീരുമാനിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ പത്രത്തിന്‍റെ ഒന്നാം പേജ് സാധാരണ വാര്‍ത്തകള്‍ അറിയിക്കാനുള്ളതാണ്. എന്നാല്‍ അന്നേ ദിവസത്തെ മാതൃഭൂമി ഒന്നാം പേജില്‍ത്തന്നെ ഏതാണ്ട് മുഖപ്രസംഗത്തിന്‍റെ സ്വഭാവമാണ് പുലര്‍ത്തിയത്. ഏകപക്ഷീയമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയെ വാനോളം പുകഴ്‌ത്തുകയും മൂന്നാം തവണയും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സമീപനം മാധ്യമധാര്‍മികതയ്‌ക്ക് നിരക്കാത്തതാണ്”

“പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ച് ഒന്നാം ദിനം രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയ ചര്‍ച്ച അനുവദിക്കാതിരുന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത് ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്‌ട്രീയക്കാരന് ഒന്നാം പേജില്‍ ”നന്ദി”രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്. മുഖ്യവായനക്കാരായ ഭൂരിപക്ഷ സമുദായത്തെയാകെ അവഹേളിച്ചയാള്‍ക്ക് നന്ദി പറഞ്ഞതിലൂടെ ആ സമൂഹത്തോടുള്ള നിലപാടും ഈ സ്ഥാപനം വ്യക്തമാക്കി”.

“മാതൃഭൂമിയുടെ ഒന്നാം പേജില്‍ നിന്ന് തന്നെ രാഹുലിന്‍റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ.”ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്.”‘ ഇത് പറഞ്ഞയാൾക്കാണ് മാതൃഭൂമിയുടെ നന്ദി ! മാതൃഭൂമി എഡിറ്റോറിയല്‍ ടീമിനെ അഭിമാനത്തോടെ ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഹിന്ദുവാണ്. അക്രമവും വിദ്വേഷവും എന്‍റെ പാതയല്ല. പക്ഷേ എന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിച്ചു പോകാന്‍ സാധിക്കുകയുമില്ല. 2016ല്‍ പ്രവാചക നിന്ദ ആരോപിച്ച് താങ്കളുടെ പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് നിങ്ങൾ മാപ്പ് പറഞ്ഞു. അത്തരം സമ്മർദങ്ങളും ഭീഷണികളും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ല. കാരണം ഹിന്ദുമതം അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ്. സത്യവും ധര്‍മവുമാണ് പാത”.

“1923 മാര്‍ച്ച് പതിനെട്ടിന് ഒന്നാം ലക്കത്തിലെ മാതൃഭൂമി മുഖപ്രസംഗത്തിലെ വരികള്‍ അങ്ങയെ ഓര്‍മിപ്പിക്കട്ടെ. ” അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസവും കൂടാതെ അനുഭവിക്കാന്‍ ആര്‍ക്കും സാധിക്കണം. അതിനെ കുറയ്‌ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്‍റെ അഭിവൃദ്ധിക്ക് പറ്റാത്തതാകയാല്‍ അവയെ തീരെ അകറ്റണം”.

“നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ അധ്വാനത്തിന്‍റെ ഫലമാണ് മൂന്നാവട്ടവും തുടര്‍ച്ചയായി ഈ രാജ്യത്തെ ജനം അധികാരത്തിലേറ്റിയത് എന്ന് മാതൃഭൂമി മറന്നു. ഹിന്ദുസമൂഹത്തിന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിനൊപ്പവുമാണ് ഇന്നത്തെ മാതൃഭൂമി എന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു”- വി.മുരളീധരൻ കത്തിൽ പറയുന്നു.

Tags: Rahul GandhimathrubhumiV MURALEEDARAN
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies