തിരുവനന്തപുരം: ഇന്ത്യൻ ടീമിന്റെ നെടുംതൂണായ താരങ്ങളുടെ പേരിൽ പിശക് വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നിയമസഭ അഭിനന്ദിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് ഇന്ത്യൻ താരങ്ങളുടെ പേര് പറയുന്നതിൽ വീഴ്ച സംഭവിച്ചത്. വിരാട് കോലിയെ വിരാട് ഗോളിയെന്നും ജസ്പ്രീത് ബുമ്രയെ ജസ്പ്രീത് ബ്രിഹാ എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നോക്കി വായിച്ചപ്പോഴാണ് തെറ്റുപറ്റിയതെന്നാണ് ശ്രദ്ധേയം. സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചുമുള്ള ട്രോളുകളും നിറഞ്ഞു.
”ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നിയമസഭയിൽ പ്രശംസിച്ചിരുന്നു. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനവും അത്യാഹ്‌ളാദവും പകർന്ന നേട്ടത്തിൽ ഈ സഭയും പങ്കുചേരുന്നു. കളിയുടെ എല്ലാ മേഖലയിലും മിടുക്കരായ താരങ്ങൾ നമുക്കുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും തികഞ്ഞ ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഈ കിരീടനേട്ടം. രോഹിത് ശർമ്മ, വിരാട് ഗോളി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും എല്ലാ അർത്ഥത്തിലും അർഹിച്ച വിജയമാണ് നേടിയത്. ജസ്പ്രീത് ബിഹ്രയുടെ നേതൃത്വത്തിലുള്ള ബൗളർമാരുടെ പ്രകടനം മികച്ചു നിന്നു. ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും എടുത്ത് പറയണം. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ടീമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സംസ്ഥാനത്തിന് അഭിമാനമാണ്’.- മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
View this post on Instagram
“>
രോഹിത് ശർമ്മ OK, ഈ വിരാട് ഗോളിയും, ബ്രിഹായും ഒക്കെ ആരാ മുക്കിയ, നോക്കി വായിക്കാനെങ്കിലും പഠിക്കെടോ മരവാഴേ. വിരാട് ഗോളി, ജസ്പ്രിത് ബൃഹ, രോഹിത് ഷവർമ, രവീന്ദ്ര ജഡ്ജി, ശിവം ദുബായ്, സഞ്ജു സാംസങ്ങ്, ഹാർപിക്ക് പാണ്ടി , അക്സർ പാട്ടി, കുലം ദീപം യാദവൻ, അർഷദീപ് സിങ്കം, ഇതൊരു നല്ല ടീമായിരുന്നു…2007 ൽ മഹേന്ദ്ര സിങ്കം തോണി കപ്പ് നേടിയിരുന്നു എന്നിങ്ങനെ മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ട്രോളുകളിൽ ആരാധകർ പങ്കുവയ്‌ക്കുന്നത്.


















