ആനയും അമ്പലവും സ്വന്തം നാടുമാണ് നടൻ ജയറാമിന് ഏറെ പ്രിയപ്പെട്ടത്. സ്വന്തം മകൾക്കും അതൊക്കെ തന്നെയാകുമല്ലോ വളരെ ഇഷ്ടം. വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് കടൽ കടന്നിരുന്നു. വിദേശത്ത് എത്തിയതോടെ രുചികരമായ സൗത്ത് ഇന്ത്യൻ ഭക്ഷണം കിട്ടാനില്ലെന്ന നിരാശയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരപുത്രി പങ്കുവച്ചിരിക്കുന്നത്.
‘മാഞ്ചസ്റ്ററിലെ, എന്റെ പ്രിയപ്പെട്ട മലയാളികളേ… മാഞ്ചസ്റ്ററിലെ നല്ല സൗത്ത് ഇന്ത്യൻ ക്ലൗഡ് കിച്ചനോ റെസ്റ്ററെന്റോ നിർദ്ദേശിക്കുമോ… നല്ലൊരു ഭക്ഷണത്തിന് വേണ്ടിയുള്ള തെരച്ചിലിലാണ് ഞങ്ങളെന്നാണ് മാളവിക കുറിച്ചത്. ദമ്പതികളുടെ പേരിന്റെ ആദ്യാക്ഷരവും ചിത്രവും ഇതിനോടൊപ്പം മാളവിക ജയറാം പങ്കുവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ മാളവികയ്‌ക്കും ഭർത്താവ് നവനീതിനും അത്രയേറെ ആഗ്രഹമുണ്ടെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 3-നാണ് മാളവിക ജയറാമും നവനീതും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ടും തുടർന്ന് വലിയ രീതിയിൽ സത്കാര പരിപാടികളും നടന്നിരുന്നു. സിനിമാ മേഖലയിലെ താരങ്ങൾ അടക്കം നിരവധിപേർ ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തു.















