എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബോളിവുഡ് ടെലിവിഷൻ-റിയാലിറ്റി ഷോ താരങ്ങളെ ചോദ്യം ചെയ്തു. ഫോറക്സ് ട്രെയിഡിംഗ് സൈറ്റായ OctaFX നെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ക്രിസ്റ്റിൽ ഡിസൂസ, കരൺ വാഹി എന്നിവരെ ചോദ്യം ചെയ്തത്. നിയ ശർമ്മയ്‌ക്കും നോട്ടീസ് നൽകിയെങ്കിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരായില്ല.
OctaFX ന്റെ ഇന്ത്യയിലെ പ്രവർത്തനം നിയമപരമല്ലെന്ന് ഈ വർഷം ആദ്യം ഇഡി കണ്ടെത്തിയിരുന്നു. കൂടാതെ സൈറ്റ് നിക്ഷേപകരെ വഞ്ചിച്ചെന്നും വ്യക്തമായി. 500 കോടിവരെ വരുമാനം ലഭിക്കുമെന്ന് കാട്ടിയാണ് നിക്ഷേപകരെ ഇവർ പറ്റിച്ചത്.
ഏപ്രിൽ ഇഡി മുംബൈയിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലും കൊൽക്കത്തയിലും ഡൽഹിയിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇഡി ഇവരുടെ 2.7 കോടിയുടെ ഫണ്ട് മരവിപ്പിക്കുകയും നിരവധി അനധികൃത രേഖളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടുകെട്ടിയിരുന്നു. ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന നിക്ഷേപ തട്ടിപ്പ് കേസുകളിൽ നിന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. OctaFX ആപ്പിനും അവരുടെ വെബ്സൈറ്റിനും ഫോറക്സ് ട്രെയിഡിംഗിന് rbi അനുമതിയുണ്ടായിരുന്നില്ല.















