ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി(96)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ഇന്ന് രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്വാനി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ 27നായിരുന്നു ഇത്. യൂറോളജി വിഭാഗം ഡോക്ടർമാരാണ് അന്ന് അദ്വാനിയെ ചികിത്സിച്ചിരുന്നത്.















