ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ കുതിക്കുന്നു.ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്.
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ വരുമാനം ഇതിനകം 700 കോടി കവിഞ്ഞു. നിലവിൽ ആദ്യഭാഗം മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 60 ശതമാനം പൂർത്തിയായെന്നാണ് നിർമ്മാതാവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് .
ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിനുള്ള ഉത്തരവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിട്ടുണ്ട്. കൽക്കി 2898 എഡി രണ്ടാം ഭാഗം മൂന്ന് വർഷത്തിന് ശേഷം പുറത്തിറങ്ങുമെന്നാണ് സംവിധായകൻ നാഗ് അശ്വിൻ വെളിപ്പെടുത്തിയിരിക്കുന്നത് . കൽക്കി 2898 എഡി ഭാഗം 2 2027ൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും നാഗ് അശ്വിൻ വ്യക്തമാക്കി .
കൽക്കി 2898 എഡി രണ്ടാം ഭാഗത്തിന്റെ 60 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാവ് അശ്വിനി ദത്തും പറഞ്ഞു. 40% ചിത്രീകരണം പൂർത്തിയായാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. അതുകൊണ്ട് തന്നെ ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.
‘സലാർ 2’ന്റെ തിരക്കിലാണ് പ്രഭാസ്. അതുകൊണ്ട് തന്നെ ‘കൽക്കി 2898 എഡി’ എന്ന സിനിമയുടെ റിലീസിന് ശേഷം പ്രഭാസ് കുറച്ച് ദിവസങ്ങൾ വിശ്രമിച്ച ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ മൂന്ന് സിനിമകൾ പുറത്തിറങ്ങും.
രാജാ സാബ് എന്ന ചിത്രവും , സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രവുമാണ് പ്രഭാസിന്റേതായി ഇനി തിയേറ്ററുകളിലെത്തുക.















