കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കൊപ്പമുള്ള വിമാനയാത്രയുടെ ചിത്രം പങ്കുവെച്ച് നടൻ റഹ്മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത്. ഈ യാത്രയ്ക്കിടയിൽ എടുത്ത സെൽഫിയാണ് റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിനുള്ള സന്തോഷവും താരം ആരാധകരുമായി പങ്കിട്ടു.
“ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സംസ്ഥാന പെട്രോളിയം പ്രകൃതി വാതക മന്ത്രിക്കൊപ്പം. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലി. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നന്മ മാത്രം പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ”-എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാൻ കുറിച്ചത്.
ഇതിനു മുൻപ്, തൃശൂരിൽ വിജയിച്ചപ്പോഴും കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സുരേഷ് ഗോപിയെ റഹ്മാൻ അഭിനന്ദിച്ചിരുന്നു. മാത്രമല്ല, സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലും താരൻ ആശംസകൾ നേർന്നിരുന്നു.