ലാവോസിലെ ഹിന്ദു ക്ഷേത്രത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട വാട്ട് ഫൗ ക്ഷേത്രത്തിന്റെ പുനരുദ്ധാരണമാണ് ഇന്ത്യ മുൻകൈ എറ്റെടുത്തു നടത്തുന്നത്. 2007 ലാണ് എഎസ്ഐ പുനരുദ്ധാരണം ആരംഭിച്ചത്. സംരക്ഷിത പ്രദേശമായതിൽ പൗരാണിക തനിമ നിലനിർത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പൗരാണികമായി ഏറെ സമാനതകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയും ലാവോസും. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികമായും സമാനതകളുമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹൈന്ദവ ദർശനം പ്രകടിപ്പിക്കുന്നതാണ് ക്ഷേത്ര സമുച്ചയയമെന്നാണ് യുനെസ്കോ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.
11ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചത്. പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിൽ ബുദ്ധമതം വ്യാപിച്ചതോടെ 14ാം നൂറ്റാണ്ടിൽ ഇത് ബുദ്ധ വിഹാരമായി പരിവർത്തനം ചെയ്തു. ലോവോസിലെ ഖെമർ സാമ്രാജ്യവുമായി ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ലാവോസിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണ് ഹിന്ദുമത വിശ്വാസികൾ.
വാട്ട് ഫൗ ക്ഷേത്രത്തിലെ സംരക്ഷണ പ്രക്രിയയുടെ ആദ്യ ഘട്ടം 2007 ൽ ആരംഭിച്ചത്. 17 കോടി രൂപ ചെലവിൽ 2017 ൽ ഇത് പൂർത്തിയാക്കി. രണ്ടാം ഘട്ടം 2018ലാണ് ആരംഭിച്ചത്. ചൈനയോട് ചേർന്ന് കിടക്കുന്ന രാജ്യമാണ് ലാവോസ്. വിയറ്റ്നാം രാജ്യത്തിന്റെ വടക്കുകിഴക്കാണ് ഇതിന്റെ സ്ഥാനം. ലാവോസിൻ തെക്ക് കബോഡിയയും പടിഞ്ഞാറ് തായ്‌ലൻഡും വടക്കുപടിഞ്ഞാറ് മ്യാൻമറും സ്ഥിതി ചെയ്യുന്നു.