നന്ദനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് നവ്യാ നായർ. വിവാഹശേഷം അഭിനയജീവിതത്തിൽ ഇടവേളയെടുത്ത താരം അടുത്താണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സിനിമയിലും സമൂഹമാദ്ധ്യമങ്ങളിലും സജീവമായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവക്കാറുണ്ട്. ജീവിതത്തിലെ പുതിയൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ് നവ്യാ നായർ. വീട്ടിലേക്ക് പുതിയ അതിഥിയായി ഡ്രീം കാറാണ് എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യ തിരഞ്ഞെടുത്തത്.
ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര വാഹനം സ്വന്തമാക്കിയത്. ഇത്രയും മികച്ച വാഹനം നൽകിയതിന് ദൈവത്തിന് നന്ദിയെന്നു പറഞ്ഞുകൊണ്ടാണ് താരം വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മകനോടൊപ്പമുള്ള കാറിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
‘എന്റെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാൽ ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല.’ എന്നാണ് വീഡിയോക്കൊപ്പം കുറിച്ചത്.
ഏകദേശം ഒന്നര കോടിരൂപയാണ് കാറിന്റെ വില. നവ്യക്ക് ഇത് കൂടാതെ ഒരു മിനികൂപ്പർ കാറുമുണ്ട്.
View this post on Instagram