ന്യൂഡൽഹി: വടക്ക് – കിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യത. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ വെളളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പഞ്ചാബിലും കശ്മീരിലും ഉത്തർപ്രദേശിലും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കുന്നത്.
തെക്കുകിഴക്കൻ പാകിസ്താൻ കേന്ദ്രീകരിച്ച് ചുഴലിക്കാറ്റ് രൂപം കൊളളുമെന്നും അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന സൂചന. അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ മേഖലയിലും മദ്ധ്യ ഇന്ത്യയിലും മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇടിമിന്നലിനും മിന്നൽപ്രളയത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.