മുംബൈയുടെ തെരുവ് ഇതുപോലൊരു ആഘോഷത്തിന് ഇനിയെന്ന് വേദിയാകുമെന്ന് അറിയില്ല. നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മുംബൈയിലെ ബിസിസിഐ ഓഫീസിലേക്ക് ഐസിസി കിരീടമെത്തിയത്. ആ കിരീടനേട്ടം മുംബൈ അത്യുജ്ജ്വലമായി തന്നെ ആഘോഷിച്ചു. ബാർബഡോസിൽ നിന്ന് 17 വർഷങ്ങൾക്ക് ശേഷം ടി20 കിരീടം ഇന്ത്യയിലെത്തിയപ്പോൾ ആരാധകർക്കും താരങ്ങൾക്കും ഓർത്തിരിക്കാനുള്ള ചരിത്ര മുഹൂർത്തമായത് മാറി.
നരിമാൻ പോയിന്റിൽ നിന്ന് വാങ്കഡെയിലേക്കുള്ള 1.5 കിലോമീറ്റർ യാത്രയിൽ പതിനായിരക്കണക്കിന് ആരാധകർ ടീമിന് ആർപ്പുവിളിച്ചു. അനുമോദന ചടങ്ങ് നടക്കുന്ന വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓരോ ഇന്ത്യൻ താരത്തിന്റെയും പേരെടുത്ത് വിളിച്ചായിരുന്നു ആരാധകരുടെ സന്തോഷ പ്രകടനം. ലോകകിരീടവുമായി ഗാലറിയെ വലംവച്ച താരങ്ങൾ വന്ദേമാതരം പാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ . ബിസിസിഐയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 32,000-ലധികം ക്രിക്കറ്റ് ആരാധകർ ചേർന്ന് ഒരേ സ്വരത്തിലാണ് വാങ്കഡെയിൽ താരങ്ങൾക്കൊപ്പം വന്ദേമാതരം പാടിയത്.
वंदे मातरम 🇮🇳 pic.twitter.com/j5D4nMMdF9
— BCCI (@BCCI) July 4, 2024
“>
ദേശീയ പതാകയും ഐസിസി കീരിടവും ഉയർത്തിക്കാട്ടിയാണ് താരങ്ങൾ വന്ദേമാതരം ആലപിച്ചത്. കാണികളോട് ഉറക്കെ പാടാൻ പറയുന്ന വിരാട് കോലിയെയും ഇന്ത്യൻ താരങ്ങളെയും വീഡിയോയിൽ കാണാം. മാ തുജെ സലാം എന്ന എ ആർ റഹ്‌മാന്റെ വന്ദേമാതരമാണ് താരങ്ങളും ആരാധകരും ഒരുമിച്ച് ആലപിക്കുന്നത്. ദേശീയ പതാക വീശികൊണ്ടാണ് കാണികളിൽ പലരും ഏറ്റുപാടുന്നത്.















