ബാർബഡോസിൽ ടി20 ലോകകപ്പ് ഉയർത്തിയ ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് മുംബൈയിൽ ലഭിച്ചത് വലിയ സ്വീകരണമാണ്. ഡൽഹിയിൽ വന്നിറങ്ങിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യൻ ടീം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുംബൈയിലേക്ക് ടീം യാത്ര തിരിച്ചത്. മുംബൈ മറൈൻ ഡ്രൈവിൽ വൻ ജനാവലിയായിരുന്നു കപ്പുമായി എത്തിയ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ തടിച്ചു കൂടിയത്. നീല സാഗരം തന്നെ ആരാധകർ തീർത്തു. മറൈൻ ഡ്രൈവിൽ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
മുംബൈ മറൈൻ ഡ്രൈവിന് പുതിയ പേര് നൽകിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. “ഇനി മുംബൈയിലെ ക്വീൻസ് നെക്ലേസ് അല്ല. ഇത് ഇപ്പോൾ മുംബൈയുടെ ജാദു കി ജാപ്പിയാണ്, വിജയ പരേഡ്”- ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് ക്രിക്കറ്റ് താരം സൂര്യകുമാർ യാദവും പ്രതികരിച്ചു.
It’s no longer the Queen’s Necklace in Mumbai.
It’s now Mumbai’s JAADU KI JHAPPI…#VictoryParade pic.twitter.com/w7m9QqPIRw
— anand mahindra (@anandmahindra) July 4, 2024
“>
തുറന്ന ബസിൽ ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ഇന്ത്യൻ ടീം മുംബൈയിലെ തെരുവുകളിലൂടെ യാത്ര ചെയ്തത്. ആവേശഭരിതരായ ആരാധകരുടെ ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും ഇടയിലൂടെ വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് ടീം പോയത്. സ്റ്റേഡിയത്തിൽ ഒരുക്കിയ പരിപാടിയിൽ വച്ച് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക നൽകി ഇന്ത്യൻ ടീമിനെ ആദരിക്കുകയും ചെയ്തു.















