പഞ്ചാബിലെ ശിവസേന നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നിഹാംഗ് സിഖ് വേഷത്തിലെത്തിയ അക്രമികളാണ് സന്ദീപ് ഥാപ്പറിനെ വെള്ളിയാഴ്ച രാവിലെ ആക്രമിച്ചത്. ജില്ലാ ആശുപത്രിയിൽ കഴിയുന്ന സന്ദീപിന്റെ നില ഗുരുതരമാണ്. സ്വാതന്ത്ര്യ സമര സേനാനിയും രക്തസാക്ഷിയുമായ സുഖ്‌ദേവിന്റെ പിൻഗാമി കൂടിയാണ് പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പർ.
സ്കൂട്ടർ ട്രാഫിക്ക് സിഗ്നലിൽ കുടുങ്ങി കിടക്കുന്നതിനിടെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഥാപ്പറിനൊപ്പം ഒരു സിഖുകാരനായ പൊലീസുകാരനുണ്ടായിരുന്നു. ഇയാളോട് ഇടപെടരുതെന്ന് മുന്നറിയിപ്പ് നൽകി അവിടുന്ന് മാറ്റിയ ശേഷമായിരുന്നു ആക്രമണം.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പഞ്ചാബിലെ ലുധിയാന സിവിൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് അക്രമികളാണ് വാളുമായെത്തിയത്. ഥാപ്പറിനെ ആക്രമിക്കുന്നതിനിടെ ഒരു വാൾ ഒടിഞ്ഞുപോവുകയും വീണ്ടും പുതിയത് ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. സന്ദീപ് കേണപേക്ഷിച്ചെങ്കിലും ഇവർ പിന്മാറിയില്ല. ഇതിന് ശേഷം സന്ദീപിന്റെ സ്കൂട്ടറിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
#BREAKING: Punjab Shiv Sena leader Sandeep Thapar, who is also descendant of Indian Freedom fighter and martyr Sukhdev, has been assaulted with swords by a group of Nihangs outside Ludhiana Civil Hospital in Punjab on Friday afternoon, his condition is believed to be serious. pic.twitter.com/Yx7XiMx3jy
— Aditya Raj Kaul (@AdityaRajKaul) July 5, 2024















