തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഇനി യുപിഐ വഴി പണം അടയ്‌ക്കാം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയം അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയിലെത്തിക്കാനുള്ള ക്രമീകരണം വകുപ്പുകൾ ഒരുക്കണമെന്ന നിർദ്ദേശവുമുണ്ട്.















