ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെങ്കിലും ഇന്ത്യക്കാർക്ക് സന്തോഷിക്കാനും അഭിമാനിക്കാനും കുറച്ചേറെ വിജയങ്ങൾ സമ്മാനിച്ച വോട്ടെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്. 14 വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കൺസർവേറ്റീവ് പാർട്ടി കളമൊഴിയുമ്പോഴും ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ 26 പേരാണ് പുതിയ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭരണംപിടിച്ച ലേബർ പാർട്ടിയിൽ നിന്നുള്ളവരും ഭരണം നഷ്ടപ്പെട്ട കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
കേരളം തൊട്ട് പഞ്ചാബ് വരെ നീളുന്ന ഇന്ത്യൻ വേരുകൾ ബ്രിട്ടണിൽ വിജയത്തിന്റെ മാധുര്യമറിഞ്ഞു. മലയാളിക്ക് അഭിമാനിക്കാൻ സോജൻ ജോസഫ് ഉൾപ്പെടെ 15 എംപിമാർ ഭരണപക്ഷത്താണ്. 2024ലെ യുകെ തെരഞ്ഞെടുപ്പിൽ റെക്കോർഡ് നമ്പർ ഇന്ത്യൻ വംശജരായിരുന്നു മത്സരിച്ചത്. 107 ബ്രിട്ടീഷ്-ഇന്ത്യൻ സ്ഥാനാർത്ഥികൾ പോരാട്ടത്തിനിറങ്ങിയ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ചില ഇന്ത്യൻ വംശജരെ പരിചയപ്പെടാം..
1. ഋഷി സുനക്

കൺസർവേറ്റീവ് പാർട്ടിക്ക് ഭരണം നഷ്ടമായെങ്കിലും മത്സരിച്ച സീറ്റ് നിലനിർത്താൻ ഋഷി സുനകിന് സാധിച്ചു. Northallerton and Richmondലാണ് അദ്ദേഹം മത്സരിച്ചത്. ലേബർ പാർട്ടി നേതാവിനെ പരാജയപ്പെടുത്തി 13,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു.
2. സുവല്ല ബ്രവർമാൻ

മുൻ ആഭ്യന്തര സെക്രട്ടറിയായ സുവല്ല ബ്രവർമാൻ കൺസർവേറ്റീവ് പാർട്ടി നേതാവാണ്. Fareham and Waterlooville സീറ്റുകളിലാണ് അവർ മത്സരിച്ച് വിജയിച്ചത്. 2015 മുതൽ എംപിയാണിവർ
3. പ്രീതി പട്ടേൽ

ഗുജറാത്തി വംശജയായ പ്രീതി പട്ടേൽ 2010 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ Withamൽ നിന്നുള്ള എംപിയാണ്.
4. കനിഷ്ക നാരായൺ

ലേബർ പാർട്ടി നേതാവാണ് അദ്ദേഹം. Welshൽ നിന്നുള്ള എംപിയാണ്.
5. സാത്വിർ കൗർ

Southampton Testൽ നിന്നുള്ള ലേബർ പാർട്ടി എംപിയാണ്. 2022 – 2023 കാലയളവിൽ സതാംപ്ടൺ സിറ്റി കൗൺസിൽ നേതാവായി സേവനമനുഷ്ഠിച്ചിരുന്നു.
6. ശിവാനി രാജ

കൺസർവേറ്റീവ് നേതാവായ ശിവാനി രാജ Leicester East സീറ്റാണ് സ്വന്തമാക്കിയത്.
7. നവേന്ദു മിശ്ര

Stockportൽ നിന്നുള്ള സിറ്റിംഗ് എംപിയും ലേബർ പാർട്ടി നേതാവുമാണ്.
8. പ്രീത് കൗർ ഗിൽ

Birmingham Edgbastomൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി നേതാവ്.
9. ഗഗൻ മൊഹിന്ദ്ര

South West Hertfordshire സീറ്റ് നേടിയെ കൺസർവേറ്റീവ് പാർട്ടി നേതാവ്.
ഇതും വായിക്കുക: മലയാളി ഫ്രം ഇന്ത്യ; ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യം; ലേബർ പാർട്ടിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി















