വ്ലോഗിംഗിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറും അമ്മയും സിനിമയിലേക്ക്. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാണ്ഡവ ലഹള’ എന്ന സിനിമയിലൂടെയാണ് ശ്രീകാന്ത് വെട്ടിയാറിന്റെ അമ്മ ബിഗ് സ്ക്രീനിലെത്തുന്നത്.
അമ്മ ശോഭനയ്‌ക്കൊപ്പം ശ്രീകാന്തും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. അമ്മ സിനിമാ അഭിനയത്തിലേക്ക് എത്തുന്ന വിവരം ശ്രീകാന്ത് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘അമ്മേടെ ആദ്യ സിനിമ, ഞാനും ഉണ്ട്’. എന്ന ക്യാപ്ഷനോടെ പൂജയുടെ ചിത്രങ്ങളാണ് വെട്ടിയാർ പങ്കുവച്ചത്.
നിരവധി പേരാണ് കമൻ്റിലൂടെ അമ്മയ്‌ക്കും മകനും ആശംസകൾ അറിയിച്ചത്. ആക്ഷേപ ഹാസ്യ വീഡിയോകളിലൂടെയാണ് ശ്രീകാന്ത് വെട്ടിയാറും അമ്മയും സോഷ്യൽമീഡിയയെ കയ്യിലെടുത്തത്. അനശ്വര രാജൻ നായികയായെത്തിയ സൂപ്പർശരണ്യയിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർ സിനിമാ അഭിനയ രംഗത്ത് എത്തിയത്.