ജർമനി കടന്ന് സ്പെയിൻ യൂറോ സെമിയിൽ; രണ്ടടിയിൽ നിലതെറ്റി വീണ് ആതിഥേയർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ജർമനി കടന്ന് സ്പെയിൻ യൂറോ സെമിയിൽ; രണ്ടടിയിൽ നിലതെറ്റി വീണ് ആതിഥേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:21 am IST
FacebookTwitterWhatsAppTelegram

അധികസമയത്തിന്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്‌ത്തി സ്പെയിൻ യൂറോ കപ്പിന്റെ സെമിയിൽ. ആദ്യ ​ഗോൾ നേടിയ ഡാനി ഓൾമോയുടെ കിക്കിൽ നിന്നാണ് മികേലിന്റെ കലക്കൻ ഹെഡ്ഡ‌ർ ​ഗോൾ. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ജർമ്മനി പലകുറി ഗോളിന്റെ വക്കിലെത്തിയെങ്കിലും ഭാഗ്യവും സ്പെയിൻ പ്രതിരോധവും വെല്ലുവിളിയായി. ജമാൽ മുസിയാളയെ വീഴ്‌ത്തി അവസാന നിമിഷത്തെ വെല്ലുവിളി ഡാനി കാർവഹാൽ ഒഴിവാക്കിയപ്പോൾ സ്പെയിൻ ജയം ഉറപ്പിച്ചു. ഈ ഫൗളിന് ചുവപ്പ് കാർഡും വാങ്ങി സ്പെയിൻ പ്രതിരോധ താരം കളംവിട്ടു.

ആക്രമണവും പ്രതിരോധവും നിർഭാ​ഗ്യവും കണ്ട ആദ്യ പകുതിയിൽ ശരിക്കും പറയാനുണ്ടായിരുന്നത് അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ കഥയായിരുന്നു. ജർമനിക്കും സ്‌പെയിനിനും ലീഡ് നേടാനുള്ള ഒരുപിടി മികച്ച അവസരങ്ങൾ ലഭിച്ചു. എന്നാൽ ഫിനിഷിം​ഗിലെ പിഴവ് തിരിച്ചടിയായി. ആക്രമണങ്ങൾക്ക് തുടക്കമിട്ട പെഡ്രി ഏഴാം മിനിട്ടിൽ പരിക്കേറ്റ് വീണതോടെ ഡാനി ഓൾമോ കളത്തിലെത്തി. 51-ാം മിനിട്ടിൽ ഡാനി ഓൾമോയുടെ ബൂട്ടുകളാണ് സ്പെയിനിന് ലീഡ് നൽകിയത്. ലാമിൻ യാമിലിന്റെ ക്രോസിൽ വൺ ടച്ചിൽ ഓൾമോ വല കുലുക്കുകയായിരുന്നു. ന്യൂയർക്ക് അവസരമാെന്നുമുണ്ടായിരുന്നില്ല.

​ഗോൾ വീണ പിന്നാലെ ജർമനി ഉണർന്നു കളിച്ചു. മിനിട്ടുകളുടെ ഇടവേളകളിൽ അവസരങ്ങൾ പലതും ലക്ഷ്യത്തിലെത്താതെ ഒടുങ്ങി. ബോക്സിൽ കോട്ടമതിൽ കെട്ടിയാണ് സ്പെയിൻ പ്രതിരോധം തീർത്തത്. ഇതിനിടെ ​ഗോളിമാത്രം മുന്നിൽ നിൽക്കെ വീണു കിട്ടിയ അവസരം കായ് ഹവേർട്സ് തുലച്ചു. ​ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ ചെത്തിയിട്ട പന്ത് പോസ്റ്റിന് മുകളിലൂടെ താെട്ടുരുമി പോയി.

എന്നാൽ 89-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫ്ലോറിയൻ വിർട്സ് ജർമനിക്ക് ശ്വാസം നൽകി. ജോഷ്വാ കിമ്മിച്ചിന്റെ ഒരു ബാക്ക് ഹെഡ്ഡർ ഹാഫ് വോളിയിലൂടെ വിർട്സ് സ്പെയിൻ വലയിലെത്തിച്ചു. സിമോണിന് കാഴ്ചക്കാരനായി നോക്കിനിൽക്കാനെ സാധിച്ചുള്ളു. ​ഗുണ്ടോകന് പകരം ഫുൾകുർ​ഗും യാമിലിന് പകരം ഫെറാൻ ടോറസും സ്പെയിനിനായി കളത്തിലിറങ്ങിയപ്പോൾ വെറ്ററൻ തോമസ് മുള്ളറെയിറക്കി ആതിഥേയർ ലീഡ് നേടാൻ ശ്രമം കടുപ്പിച്ചു. കളി പലപ്പോഴും പരുക്കനായപ്പോൾ പത്തിലേറെ തവണ റഫറി കാർഡ് പുറത്തെടുത്തു. സ്പെയിൻ ​ഗോളി ഉനായ് സിമോണിന് അടക്കം യെല്ലോ കാർഡ് ലഭിച്ചു.

Tags: germanyspainEuro 2024quarterfinal
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies