കാസര്‍കോട് : ചികിത്സ തേടിയെത്തിയ 13 വയസുകാരിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. തൃക്കരിപ്പൂരിലെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
പോക്സോ ചുമത്തി ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏതാനും ദിവസം മുമ്പാണ് സംഭവം നടന്നത്. പനി ബാധിച്ച് എത്തിയ പെണ്‍കുട്ടിയെ ക്ലിനിക്കില്‍ വെച്ച് കുഞ്ഞബ്ദുള്ള കയറിപ്പിടിക്കുകയായിരുന്ന. പൊലീസ് അന്വേഷണം ആരംഭിച്ചു.