ചെന്നൈ : വീണ്ടും അധിക്ഷേപകരമായ വിവാദ പരാമർശവുമായി ഡിഎംകെ മുതിർന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ ആർ.എസ്.ഭാരതി. “ദ്രാവിഡ മുന്നേറ്റ കഴകം കാരണം ‘പട്ടിക്കുപോലും ബി.എ. ബിരുദം ലഭിക്കും’ എന്ന വിവാദ പരാമർശം തമിഴകത്ത് വിവാദ കൊടുങ്കാറ്റ് ഉയർത്തുന്നു.
നീറ്റ്-യുജി മെഡിക്കൽ പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഭാരതി നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്.
“ഞാനൊരു അഭിഭാഷകനാണ് ബിഎൽ വിദ്യാഭ്യാസമുള്ളയാളാണ്. ഏഴിലരശൻ ബിഇ, ബിഎൽ ആണ്. ഇവരെല്ലാം കുലത്തിൽ നിന്നോ ഗോത്രത്തിൽ നിന്നോ വന്നതല്ല.”
“ഞാൻ ബി.എക്ക് പഠിക്കുമ്പോൾ പട്ടണത്തിൽ ഒരാളേ ബി.എ.ക്ക് പഠിച്ചിട്ടുള്ളൂ. പിന്നെ വീടിന് പുറത്തെ നെയിംപ്ലേറ്റിൽ തലക്കെട്ട് എഴുതും. ഇപ്പോൾ പട്ടണത്തിൽ എല്ലാവരും ഡിഗ്രിക്ക് പഠിക്കുന്നു, പട്ടിക്കും ബി.എ. ബിരുദം. ഈ വികസനത്തിന് ഉത്തരവാദി ദ്രാവിഡ പ്രസ്ഥാനമാണ്,” അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കുന്നതാണ് ആർ.എസ്.ഭാരതിയുടെ പരാമർശമെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ പറഞ്ഞു. ഭാരതിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടു.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ ആർ.എസ്.ഭാരതി അടുത്തിടെ തുടർച്ചയായി വിവാദങ്ങളിൽ പെട്ടിരുന്നു. .
ഗവർണർ ആർഎൻ രവി ഉത്തരേന്ത്യയിൽ നിന്നുള്ള പാനി പൂരി വിൽപനക്കാരനെപ്പോലെയാണെന്നും നായ്‌ക്കളെ തിന്നുന്ന നാഗാലാൻഡിലെ ജനങ്ങൾ അദ്ദേഹത്തെ അവിടെ നിന്ന് പുറത്താക്കിയെങ്കിൽ ഭക്ഷണത്തോടൊപ്പം ഉപ്പും കഴിക്കുന്ന തമിഴർ കൂടുതൽ ധൈര്യശാലികളാണെന്നും അദ്ദേഹം മുൻപ് പറഞ്ഞു.പട്ടികജാതികളിൽ നിന്നുള്ള ജഡ്ജിമാരെ അവഹേളിക്കുന്ന പരാമർശം ഉയർത്തിതിന് അദ്ദേഹം ഒരിക്കൽ അറസ്റ്റിലായി.
മാധ്യമപ്രവർത്തകർ ‘യഥാർത്ഥത്തിലുളള നീചന്മാർ’ ആണെന്നും, അവർ മുംബൈയിൽ റെഡ് ലൈറ്റ് ഏരിയകൾ പോലെയുള്ള സംവാദങ്ങൾ നടത്തുന്നു, അവിടെ ആളുകൾ പണത്തിനായി എന്തും ചെയ്യും. എന്നതും അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്‍താവനയാണ്. ഉത്തരേന്ത്യയിലെ ജനങ്ങൾ തലച്ചോറില്ലാത്ത വിഡ്ഢികളാണെന്നും അദ്ദേഹം പറഞ്ഞു .
പതിറ്റാണ്ടുകളോളം ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കെ അൻപഴകന്റെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ആർ എസ് ഭാരതി അഭിഭാഷകനും മുൻ രാജ്യസഭാംഗവുമാണ് .















