ലോകകപ്പ് നേട്ടം 6 വയസുമുതലുള്ള സ്വപ്നം; പ്രതിസന്ധി സമയത്ത് മനുഷ്യനെന്ന പരിഗണന പോലും അവന് ലഭിച്ചില്ല; ഹാർദിക്കിനെക്കുറിച്ച് സഹോദരൻ ക്രുണാൽ പാണ്ഡ്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് നേട്ടം 6 വയസുമുതലുള്ള സ്വപ്നം; പ്രതിസന്ധി സമയത്ത് മനുഷ്യനെന്ന പരിഗണന പോലും അവന് ലഭിച്ചില്ല; ഹാർദിക്കിനെക്കുറിച്ച് സഹോദരൻ ക്രുണാൽ പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 07:16 pm IST
Facebook
Twitter
WhatsAppTelegram

രാജ്യവും ക്രിക്കറ്റ് ആരാധകരും അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 11 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി. അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ നട്ടെല്ലായി ഹാർദിക് മാറി. വിമർശനങ്ങൾക്കും കളിയാക്കലുകൾക്കുമുള്ള മറുപടി കൂടിയായിരുന്നു ലോകകപ്പിലെ താരത്തിന്റെ പ്രകടനം. തന്റെ സഹോദരൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ക്രുണാൽ പാണ്ഡ്യ. ഇൻസ്റ്റഗ്രാമിലാണ് ക്രുണാൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.

ഹാർദിക് പാണ്ഡ്യയും ഞാനും ഒരു പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നവരാണ്. സ്വപ്‌നം പോലെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കടന്നുപോയത്. രാജ്യത്തെ ജനങ്ങളെ പോലെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ ഞാനും അതീവ സന്തോഷവാനാണ്. അതോടൊപ്പം സഹോദരൻ ഈ നേട്ടത്തിന്റെ ഭാഗമായതിൽ അഭിമാനവുമുണ്ട്. കഴിഞ്ഞ ആറ് മാസങ്ങൾ ഹാർദിക്കിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള സമയമായിരുന്നു. അവൻ നേരിട്ട അപമാനങ്ങൾ ഓർക്കുമ്പോൾ സഹോദരനെന്ന നിലയിൽ എനിക്ക് വലിയ നിരാശയുണ്ട്. ബൂയിംഗ് മുതൽ മോശമായി ചിത്രീകരിക്കുമ്പോൾ വരെ ആളുകൾ അവനൊരു മനുഷ്യനാണെന്ന പരിഗണന നൽകിയില്ല. പുഞ്ചിരിയോടെയാണ് അവൻ ഇതിനെയെല്ലാം നേരിട്ടത്. ഇത്തരത്തിൽ ചിരിക്കുക പ്രയാസമാണെന്ന് എനിക്കറിയാമെന്നും ക്രുണാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Krunal Himanshu Pandya (@krunalpandya_official)

“>

പ്രതിസന്ധി സമയത്തും ലോകകപ്പ് നേടുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. ആറ് വയസുമുതൽ ഇന്ത്യൻ ടീമിനായി കളിക്കുന്നതും ലോകകപ്പ് നേടുന്നതുമായിരുന്നു അവന്റെ സ്വപ്നം. ആളുകൾ എഴുതി തള്ളുമ്പോഴും അവൻ ശക്തമായി തിരിച്ച് വന്നു. രാജ്യത്തിനാണ് ഹാർദിക് പ്രഥമ പരിഗണന നൽകുന്നത്. എപ്പോഴും അത് അങ്ങനെയായിരിക്കുകയും വേണം. ടീമിന് ലോകകപ്പ് കിരീടം നേടി കൊടുക്കുന്നതിനേക്കാൾ മികച്ച അംഗീകാരമില്ല. അവനെയോർത്ത് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. വൈകിയാണെങ്കിലും അധ്വാനത്തിന്റെ ഫലം അവന് ലഭിച്ചെന്നും ക്രുണാൽ പറഞ്ഞു.

Tags: KRUNAL PANDYAHARDIK PANDYAT20 WorldCup 2024Heartfelt Post
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies