"സ്വന്തം ടീമായ ഇംഗ്ലണ്ടിനെ ആദ്യം ഉപദേശിക്കൂ"; മൈക്കൽ വോണിന്റെ കുത്തിത്തിരുപ്പിന് മറുപടിയുമായി രവി ശാസ്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“സ്വന്തം ടീമായ ഇംഗ്ലണ്ടിനെ ആദ്യം ഉപദേശിക്കൂ”; മൈക്കൽ വോണിന്റെ കുത്തിത്തിരുപ്പിന് മറുപടിയുമായി രവി ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

 

ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ലഭിക്കാൻ സംഘടകർ ശ്രമിച്ചെന്ന മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന്റെ ആരോപണത്തിന് മറുപടിയുമായി രവി ശാസ്ത്രി. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ തോറ്റ് പുറത്തായതോടെയായിരുന്നു വിചിത്ര ആരോപണവുമായി വോൺ രംഗത്തെത്തിയത്. ഗയാനയിലെ പിച്ച് ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്നും സൂപ്പർ 8-ലെ അവസാന മത്സരം കളിച്ച അഫ്ഗാനിസ്ഥാന് 24 മണിക്കൂറിനുള്ളിൽ അടുത്ത വേദിയിൽ സെമി ഫൈനൽ കളിക്കേണ്ടിവന്നുവെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന ക്രൂരതയാണെന്നുമായിരുന്നു വോണിന്റെ പരാമർശം.

ഇതിനോട് രൂക്ഷമായ ഭാഷയിലാണ് രവി ശാസ്ത്രി പ്രതികരിച്ചത്. സഹപ്രവർത്തകനായ മൈക്കൽ വോൺ എന്നെങ്കിലും ഒരു ലോകകപ്പ് ട്രോഫി നേടിയിട്ടുണ്ടോയെന്നായിരുന്നു ശാസ്ത്രിയുടെ പരിഹാസം കലർന്ന മറുപടി. ” മൈക്കൽ വോണിന് അദ്ദേഹത്തിന്റെ വായിൽ തോന്നുന്നതെന്തും സംസാരിക്കാം. പക്ഷേ ഇന്ത്യക്കാരാരും അത് കാര്യമാക്കുന്നില്ല. അദ്ദേഹം ആദ്യം ഇംഗ്ലണ്ട് ടീമിലെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടെ. സെമിഫൈനലിൽ ഇംഗ്ലണ്ട് ടീമിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അദ്ദേഹം ടീമിന് ഉപദേശം നൽകണം. ഇംഗ്ലണ്ട് രണ്ട് തവണയാണെങ്കിൽ ഇന്ത്യ നാല് തവണ ഐസിസി കിരീടം നേടിയിട്ടുണ്ട്. പറയുന്ന കാര്യത്തെ കുറിച്ച് രണ്ട് തവണ ചിന്തിക്കുക. അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. പക്ഷേ ഇതാണ് എന്റെ മറുപടി.” രവി ശാസ്ത്രി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൂര്യകുമാറിന്റെ ക്യാച്ചിൽ വിവാദമുണ്ടാക്കുന്നവരോട് കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി കുഷ്യൻ നീങ്ങിക്കിടക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം പേരുടെ ആരോപണം. കുഷ്യനിൽ സൂര്യകുമാർ ചവിട്ടിയെന്നും പ്രചരണമുണ്ടായി.

 

Tags: T20 World Cup 2024Venue ConspiracyRavi ShastriMichael Vaughan
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies