കുവൈത്ത് സിറ്റി: വീണ്ടും ആശങ്ക പരത്തി കുവൈത്തിൽ തീപിടിത്തം. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.
സിറിയൻ പൗരന്മാരാണ് മരണമടഞ്ഞവർ. സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഇവരുടെ ഫ്ലാറ്റിന് തൊട്ടരികിൽ താമസിച്ചിരുന്ന ദിവ്യാംഗനായ ഒരാളുമാണ് മരണമടഞ്ഞത്. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസം നേരിട്ടതാണ് മരണകാരണം. പരിക്കേറ്റ മറ്റുള്ളവർ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.













