Kuwait Fire - Janam TV

Kuwait Fire

കുവൈത്തിൽ വീണ്ടും തീപിടിത്തം; ദിവ്യാം​ഗൻ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: വീണ്ടും ആശങ്ക പരത്തി കുവൈത്തിൽ തീപിടിത്തം. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസം ...

കുവൈത്ത് തീപിടിത്തം; ഇനി ചികിത്സയിൽ കഴിയുന്നത് എട്ട് പേർ മാത്രം; മൂന്ന് പേർ മലയാളികൾ

കുവൈത്ത് സിറ്റി; കുവൈത്ത് തീപിടുത്തത്തിൽ ഇനി ചികിത്സയിൽ കഴിയുന്നത് എട്ട് പേർ മാത്രം. ഇതിൽ മൂന്ന് പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം വരെ പത്ത് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ ...

കുവൈത്ത് ദുരന്തത്തിൽ മരിച്ച മുംബൈ മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

മുംബൈ: കുവൈത്തിലെ തീപിടിത്തതിൽ മരിച്ച മുംബൈ മലയാളിയായ ഡെന്നി ബേബിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പുലർച്ചെ 4 മണിക്കാണ് മുംബൈ വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. സംസ്‌കാര ചടങ്ങുകൾ ...

കുവൈത്തിലുണ്ടായ തീപിടിത്തം; ശ്രീഹരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിക്ക് അന്ത്യോപചാരമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീഹരിയുടെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. ജോലിയിൽ പ്രവേശിച്ച് അഞ്ചാം ദിനമാണ് ...

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്നത് 14 മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ ആരോഗ്യനിലയിൽ പുരോഗതി. 25 ഇന്ത്യക്കാരാണ് കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 14 പേർ ...

നികത്താനാവാത്ത നഷ്ടം സംഭവിച്ച കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ എല്ലാവരും സമ്പൂർണ്ണമായി പങ്കുചേരുന്നു: സുരേഷ് ഗോപി

കൊച്ചി: നെടുമ്പാശേരിയിൽ മൃതദേങ്ങൾ ഏറ്റുവാങ്ങി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ എല്ലാവരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ...

കുവൈത്തിന് പിന്നാലെ ബഹ്റൈനിലും; മനാമയിലെ തീപിടിത്തത്തിൽ മരണം മൂന്നായി; നിരവധി പേർക്ക് പരിക്ക്

മനാമ: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന് പിന്നാലെ ബഹ്റൈനിലെ മനാമ മാർക്കറ്റിൽ നടന്ന അ​ഗ്നിബാധയിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഒമ്പത് പേർക്ക് പരിക്കേറ്റതായും തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ...

ചേതനയറ്റ് ജന്മനാട്ടിലേക്ക്; പൊട്ടിക്കരഞ്ഞ് ഉറ്റവർ; സങ്കടക്കടലായി നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: കുവൈത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് കേരളം. കൊച്ചി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ എത്തി അന്തിമോപചാരമർപ്പിച്ചു. 23 മലയാളികളുടേയും ...

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളാണ് നടപടികൾ വേ​​ഗത്തിലാക്കിയത്; 35-ഓളം പേർ ചികിത്സയിൽ തുടരുന്നു, വരും ദിവസങ്ങളിൽ ആശുപത്രി വിടും: വിദേശകാര്യ സഹമന്ത്രി

കൊച്ചി: പ്രധാനമന്ത്രിയുടെ അവലോകനവും നിർദ്ദേശങ്ങളുമാണ് കുവൈത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിം​ഗ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ...

വീടിന്റെ വെളിച്ചം അണഞ്ഞു; മരിച്ച ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി; പ്രവാസി സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

കൊച്ചി: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പിടിച്ചുനിർത്തിയ പ്രവാസി ...

മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൊച്ചിയിലെത്തി

കൊച്ചി: കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള പ്രത്യേക വ്യോമസേനാ വിമാനം കൊച്ചിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ...

താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കി കുവൈത്ത്; ഇതുവരെ അടച്ചുപൂട്ടിയത് 568 ബേസ്മെന്റുകൾ

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ താമസ കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കി അധികൃതർ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് പരിശോധന ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇന്ന് കൊച്ചിയിൽ; കുവൈറ്റിൽ‌ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങും, മരിച്ചവർക്ക് ആദരമർപ്പിക്കും

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇന്ന് കൊച്ചിയിൽ. കുവൈറ്റിൽ‌ മരിച്ച മലയാളികൾക്ക് അദ്ദേഹം ആദരമർപ്പിക്കും. കുവൈറ്റ് തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും നൽകാൻ ...

ദുരന്തത്തിൽ മരിച്ച മലയാളികൾ

കാരണം ഷോർട്ട് സർക്യൂട്ട്; കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് അ​ഗ്നിശമനസേന

കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്. അ​ഗ്നിശമന സേനയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് ...

മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമാണെന്നും കീർത്തി വർധൻ സിംഗ്

ന്യൂഡൽഹി: കുവൈത്ത് അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്. ...

കുവൈത്തിലെ തീപിടിത്തം; നോർക്കയിൽ ഗ്ലോബൽ കോൺടാക്ട് സെൻ്ററും ഹെൽപ് ഡെസ്കും ആരംഭിച്ചു; ബന്ധപ്പെടാം

കുവൈത്തിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര സഹായത്തിനായി ഗ്ലോബൽ കോൺടാക്ട് സെൻ്റർ ആരംഭിച്ച് നോർക്ക റൂട്ട്സ്. കുവൈത്തിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരമാണിത്. പ്രവാസി ...

വെന്തുമരിച്ചവരിൽ 11 മലയാളികൾ ഉൾ‌പ്പടെ 21 ഇന്ത്യക്കാർ; ചികിത്സയിലുള്ളവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ജഹ്റ ആശുപത്രിയിൽ കഴിയുന്ന ആറ് ഇന്ത്യക്കാരെയാണ് ആദർശ് സ്വൈക സന്ദർശിച്ചത്. ...

വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക്; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും; മൃതദേഹങ്ങൾ ഉടൻ  നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

കുവൈത്തിലേക്ക് തിരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിം​ഗ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രിയാകും ഏകോപിപ്പിക്കുക. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ...

കുവൈത്തിലുണ്ടായ തീപിടിത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ 

‌ന്യൂഡൽഹി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ...

കുവൈത്തിലെ തീപിടിത്തം; നടുക്കം രേഖപ്പെടുത്തി ഭാരതം; സഹായത്തിന് എംബസി സജ്ജമെന്ന് എസ്. ജയ്ശങ്കർ; ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ

കുവൈത്തിലെ  തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി ഭാരതം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. ...