മലയാള സിനിമയിൽതന്റേതായ ഭാഷാശൈലികൊണ്ട് പ്രത്യേക സ്ഥാനം നേടിയ നടനാണ് കുതിര വട്ടം പപ്പു. നൈസർഗികമായ അഭിനയ ശൈലിയിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിക്കാൻ പപ്പുവിന് കഴിഞ്ഞിരുന്നു. ആ ചിരി മുഖം മാഞ്ഞിട്ട് 24 വർഷം പിന്നിടുമ്പോഴും മലയാളികളുടെ മനസിൽ പപ്പു ഇന്നും ജീവിക്കുന്നു.
കുതിരവട്ടം പപ്പുവിനെപ്പോലെ തന്നെ മകൻ ബിനു പപ്പുവിനും പ്രേക്ഷകർക്കിടയിൽ സ്വീകര്യത ലഭിക്കുന്നുണ്ട്. അപ്പൻ നർമ്മരസമാർന്ന കഥാപാത്രങ്ങളിലൂടെ ചിരി പടർത്തിയെങ്കിലും മകൻ കുറച്ച് സീരിയസ് കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോഴിതാ, ബിനു പപ്പുവും മോഹൻലാലും ഒന്നിച്ചുള്ള ഒരു ത്രോബാക്ക് ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിനൊപ്പം പപ്പുവും മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർ ചേർത്ത് വച്ചിട്ടുണ്ട്.
View this post on Instagram
1994- ൽ എടുത്തതാണ് ആദ്യ ചിത്രം അതിൽ, ചെറിയ കുട്ടിയായ ബിനു പപ്പുവിനെ കാണാം. പുതിയ ചിത്രം ബിനു പപ്പുവും മോഹൻലാലും ഒന്നിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ്. ‘മൂന്നു പതിറ്റാണ്ടുകൾ കടന്നു പോയി. എന്നിട്ടും പുതുമ അവശേഷിക്കുന്നു’- എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ വൈറലാകുന്നത്.
ഓപ്പറേഷൻ ജാവ, വൺ, ലൂസിഫർ, ഭീമന്റെ വഴി, സൗദി വെള്ളയ്‌ക്ക, അയൽവാസി, ജേർണി ഓഫ് ലവ് 18 പ്ലസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് ബിനു പപ്പു ശ്രദ്ധേയനായത്.